റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

August 29, 2021 - 10:49 am

ന്യൂ ഡല്‍ഹി : കേരളത്തില്‍ 14 ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്‌ പട്ടിക പുറത്തിറക്കിയത്‌. കാസര്‍കോട്‌ പികെ ഫൈസല്‍, കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജ്‌, കോഴിക്കോട്‌ അഡ്വ. കെ പ്രവീണ്‍കുമാര്‍, മലപ്പുറത്ത്‌ അഡ്വ. വി.എസ്‌ ജോയി, പാലക്കാട്‌ എ തങ്കപ്പന്‍, തൃശൂര്‍ ജോസ്‌ വാളൂര്‍, എറണാകുളം മുഹമ്മദ്‌ ശിയാസ്‌, ഇടുക്കി സിപി മാത്യു, കോട്ടയം നാട്ടകം സുരേഷ്‌, ആലപ്പുഴ ബി ബാബു, പ്രസാദ്‌, പത്തനംതിട്ട ഫ്രൊഫ. സതീഷ്‌ കൊച്ചുപറമ്പേല്‍, കൊല്ലം പി രാജേന്ദ്ര പ്രസാദ്‌ ,തിരുവനന്തപുരം പാലോട്‌ രവി എന്നിവരാണ്‌ പുതിയ ഡിസിസി പ്രസിഡന്റുമാര്‍.

ഹൈക്കമാന്റ് അംഗീകാരം നല്‍കിയ പട്ടിക അവസാന നിമിഷത്തിലും പൊളിച്ചഴുത്തുനടത്തിയണ്‌ പുറത്തുവിട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. ആലപ്പുഴ കോട്ടയം, ഇടുക്കി ജില്ലകളുടെ അദ്ധ്യക്ഷന്മാരുടെ നിര്‍ണയമാണ്‌ അവസാന നിമിഷത്തില്‍ മാറ്റിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *