തിരുവനന്തപുരം: അയ്യൻകാളി ജയന്തി ആചരിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 158-ാം ജയന്തി ദിനം ആചരിച്ചു. വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി, എം.പിമാരായ സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.എൽ.എമാരായ വി.ശശി, അഡ്വ. വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, നഗരസഭാ കൗൺസിലർ ഡോ.കെ.എസ്.റീന മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.  

Share
അഭിപ്രായം എഴുതാം