റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ, വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിലൂടെ ആറ് ലക്ഷം കോടി സമാഹരിക്കാന്‍ കേന്ദ്രം

August 23, 2021 - 8:33 pm

ന്യൂഡല്‍ഹി: റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് പൈപ്പ്ലൈന്‍, വൈദ്യുതി തുടങ്ങിയ മേഖലയിലും സ്വകാര്യവല്‍ക്കരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍.ആസ്തി സ്വകാര്യസംരംഭകര്‍ക്ക് കൈമാറി അതുവഴി പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ആറു ലക്ഷം കോടിയാണ് ഇത്തരത്തില്‍ ,മാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. കപ്പല്‍ഗതാഗതം, വ്യോമഗതാഗതം, ഖനി, സ്പോര്‍ട്സ്, അര്‍ബന്‍ ഭൂമിക്കച്ചവടം തുടങ്ങി മുഴുവന്‍ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഒട്ടും ഉപയോഗിക്കാതെയോ ആവശ്യത്തിന് ഉപയോഗിക്കാതെയോ കിടക്കുന്ന ആസ്തി തിരിച്ചുപിടിച്ച് ഉപയുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ധനമന്ത്രി വിശദീകരിച്ചു. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി 2019ലാണ് പ്രഖ്യാപിച്ചത്.ഇത്തരത്തില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പദ്ധതിയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരിക്കും. പൂര്‍ണമായ വിറ്റഴിക്കലല്ല നടക്കുക. നിശ്ചിതകാലത്തേക്ക് കൈമാറുകയായിരിക്കും ചെയ്യുക. സ്വകാര്യമേഖലക്ക് കൈമാറുക വഴി കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുപിടിക്കാനും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *