തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവോണത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവോണ ദിവസമായ 2021 ഓഗസ്‌റ്റ് 22ന് ന്ന് ബാറുകളും ബെവ്‌കോ ഔട്ടലെറ്റുകലും തുറക്കില്ല. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ 9 മുതല്‍ വൈകിട്ട 8 മണിവരെയായിരുന്നു നേരത്തെയുളള ഉത്തരവ്.
സമയം നീട്ടിനല്‍കണമെന്ന ബെവ്‌കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തെ 7 മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. തിരുവോണത്തോടെ ഓണത്തിരിക്ക് അവസാനിക്കുമെന്ന പാശ്ചാത്തലത്തില്‍ പ്രവര്‍ത്തനസമയം നീട്ടിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല.




