കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റിന് അനുമതി നല്‍കുമെന്നു താലിബാന്‍. അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീമിന് ഇനിയും കളിക്കാം. അഫ്ഗാന്‍ ട്വന്റി20 ലീഗും തുടരും. എന്നാല്‍, വനിതാ ടീമുകളുടെ കാര്യത്തില്‍ നയം വ്യക്തമാക്കാന്‍ താലിബാന്‍ വക്താവ് വിസമ്മതിച്ചു.
മത്സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടത്താമെന്നു താലിബാന്‍ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം പാകിസ്താനെതിരായ മത്സരങ്ങള്‍ക്കു ടീം തയാറാണ്- അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ഹിക്മത് ഹസന്‍ അറിയിച്ചു.




