റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓക്സിജന്‍ കിട്ടാതെ മരിച്ചവര്‍ക്ക് ധനസഹായം: സമിതിയ്ക്ക് അനുമതി നിഷേധിച്ച് ലഫ്. ഗവര്‍ണര്‍

August 21, 2021 - 8:32 am

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണമെടുക്കാനും കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനുമായി സമിതി രൂപീകരിക്കാനുള്ള കെജ്രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം ലഫ്റ്റനന്റ് ഗവര്‍ണര്‍ തള്ളി.സമിതി ആവശ്യമില്ലെന്ന നിലപാടാണ് ലഫ്. ഗവര്‍ണര്‍ക്ക്.രണ്ടാം തവണയാണ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഈ നിര്‍ദേശം തള്ളുന്നത്.

മുമ്പ് ഡല്‍ഹിയിലെ രണ്ടു ആശുപത്രികളിലുണ്ടായ 40 മരണം അന്വേഷിക്കുന്നതിനും അനില്‍ ബൈജാല്‍ അനുമതി കൊടുത്തിരുന്നില്ല.ഇക്കുറിയും ഗവര്‍ണര്‍ക്ക് ഫയലുകള്‍ അയച്ചെന്നും അന്വേഷണത്തിന് അനുമതി തന്നില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *