റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടുകള്‍ക്കുളളിലെ കോവിഡ്‌ വ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി

August 15, 2021 - 8:53 am

തിരുവനന്തപുരം : കണ്ടെയിന്‍മെന്റ് സോണുകളില്‍ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന്‌ മുഖ്യമന്ത്രി. കോവിഡ്‌ അവലോഹന യോഗത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌ . വാക്‌സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പിലാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലകള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന വാക്‌സിന്‍ ഡോസ്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലുപ്പത്തിനനുസരിച്ച 10 ജില്ലകള്‍ ഒരുദിവസം 40,000 വാക്‌സിനേഷനുകളും, മറ്റുജില്ലകള്‍ 25,000 വാക്‌സിനേഷനുകളും പൂര്‍ത്തിയാക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത്‌ ഓഗസ്‌റ്റ്‌ 15,16,17 തീയതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ്‌ നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്‌. ഓണ്‍ലൈന്‍ ക്ലാസുകള്‍, പരീക്ഷകള്‍,പ്ലസ്‌ വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അദ്ധ്യാപകരെ കോവിഡ്‌ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫസുകളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഇടുന്നത് ഒഴിവാക്കണം . വീടുകള്‍ക്കുളളിലെ കോവിഡ്‌വ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ്‌ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *