റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മേധാ പട്കർ അറസ്റ്റിൽ

August 4, 2021 - 8:35 am

ദില്ലി: സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. മധ്യപ്രദേശിലെ കർഗോണിൽ വച്ചാണ് അറസ്റ്റ്. സ്വകാര്യ തുണിമില്ലിലെ ജീവനക്കാർ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു പ്രശസ്ത സാമൂഹിക പ്രവർത്തക. മേധാ പട്കർ അടക്കം 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. 

അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു. സമരപ്പന്തൽ പൊളിച്ച് നീക്കിയാണ് 03/08/2021 ചൊവ്വാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്. .മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിൽ ഇരുത്തി വിട്ടയക്കുകയായിരുന്നു. സർക്കാർ ഭൂമിയിലാണ് പന്തൽ കെട്ടി  സമരം നടത്തിയതെന്ന് പൊലീസ് പറയുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *