കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30,000 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. വിശദവിവരങ്ങള്‍ക്ക് : 0484-2422275/9447607073.
Last 12 Hours News




