തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ബംഗളൂരു ജയിലിലുള്ള ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി 26/07/21 തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാന്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളെ വിർശിച്ചും ബിനീഷിനെ പൂർണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.