റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

26 നകം മുഖ്യമന്ത്രി പദവി രാജിവയ്ക്കുമെന്ന് യെദിയൂരപ്പ

July 23, 2021 - 9:59 am

ബംഗളുരു: സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന 26 നകം മുഖ്യമന്ത്രി പദവി രാജിവയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
രാജിവയ്ക്കാന്‍ തന്നോട് ഇതുവരെ ആരും നിര്‍ദേശിച്ചിട്ടില്ലെന്നു യെദിയൂരപ്പ പറഞ്ഞു. നിര്‍ദേശം വരുമ്പോള്‍ ഒഴിയും, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കും. 26ന് എന്തുണ്ടാകുമെന്നു നോക്കട്ടെ അദ്ദേഹം പറഞ്ഞു. 26-നു സര്‍ക്കാരിന്റെ വാര്‍ഷികം സംബന്ധിച്ച പരിപാടിയുണ്ട്. അതിനു ശേഷം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.രാജിവച്ച മറ്റൊരാള്‍ക്കുവേണ്ടി വഴിമാറുമെന്നു താന്‍ രണ്ടു രണ്ടു മാസം മുമ്പു പറഞ്ഞതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലുണ്ടായാലും ഇല്ലെങ്കിലും, പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്തുക തന്റെ കടമയാണ്. പാര്‍ട്ടി പ്രവര്‍ത്തകരും പുരോഹിതന്മാരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച യെദിയൂരപ്പ വിമാനം ചാര്‍ട്ടര്‍ ചെയ്തു ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ത്തന്നെ രാജി ആസന്നമാണെന്നു വാര്‍ത്തയുണ്ടായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം താന്‍ അംഗമായ, പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ ആചാര്യന്മാരടക്കമുള്ളവരുമായി തിരിക്കിട്ട കൂടിയാലോചനകള്‍ നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *