റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകരെ തെമ്മാടിക്കൂട്ടമെന്ന് ആക്ഷേപിച്ച് മീനാക്ഷി ലേഖി

July 23, 2021 - 9:55 am

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ തെമ്മാടിക്കൂട്ടമെന്ന് ആക്ഷേപിച്ച് കേന്ദ്ര സാംസ്‌കാരിക, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല. അവര്‍ തെമ്മാടിക്കൂട്ടമാണ്. അവരെ കര്‍ഷകരെന്നു വിളിക്കുന്നതും അവസാനിപ്പിക്കണം. ഏതാനും ഗൂഢാലോചനക്കാരുടെ താളത്തിന് അനുസരിച്ചാണ് സമരക്കാരുടെ ചെയ്തികള്‍. കര്‍ഷകര്‍ക്കു ലാഭം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്ന ഇടനിലക്കാരാണ് സമരത്തിനു പിന്നില്‍. യഥാര്‍ഥ കര്‍ഷകര്‍ക്ക് ജന്തര്‍ മന്ദറില്‍ പ്രക്ഷോഭത്തിനിരിക്കാന്‍ സമയമില്ല. അവര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷിപ്പണികളില്‍ വ്യാപൃതരാണ്- ലേഖി പറഞ്ഞു.

ജന്തര്‍ മന്ദറിലെ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മന്ത്രിയുടെ പ്രതികരണം തേടിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *