ടോക്കിയോ: ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അധാനോം ഹെബ്രിയെസൂസ് ഒളിമ്പിക്സിനിടെ ജപ്പാന്‍ സന്ദര്‍ശിക്കും. വൈകാതെ ടോക്കിയോയിലെത്തുന്ന ടെദ്രോസ് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗയുമായി കൂടിക്കാഴ്ച നടത്തും.
ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്കിടയിലെ കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ നടപടികളാണു ചര്‍ച്ചാ വിഷയമെന്നാണു ക്യോയോ ന്യൂസ് നല്‍കുന്ന സൂചന. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും അത്ലറ്റിക് കമ്മിഷനും ഒളിമ്പിക് നടത്തിപ്പിന്റെ അവസാന വട്ട വിലയിരുത്തലുകള്‍ നടത്തിയതിനു പിന്നാലെയാണു ടെദ്രോസിന്റെ സന്ദര്‍ശനം.



