റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്

July 20, 2021 - 7:55 am

പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 19/07/2021 തിങ്കളാഴ്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ആഘോഷത്തിനായി അന്‍പതു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നത് സര്‍ക്കാര്‍ വിലക്കി. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും വിലക്കുണ്ട്. കാലികളെയോ ഒട്ടകത്തെയോ പരസ്യമായി അറുക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ബലി ചടങ്ങിനായി തയ്യാറാക്കിയ സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലത്തോ ആണ് കര്‍മം നടത്തേണ്ടത്. ബലികര്‍മത്തിന് ശേഷം അത് ശുചീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

പെരുന്നാള്‍ വരാനിരിക്കെ, വേണ്ട മുന്‍കരുതല്‍ എടുക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *