റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്താനില്‍ അഫ്ഗാന്‍ അംബാസഡറുടെ മകളെ തട്ടികൊണ്ട് പോയി: ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികില്‍സയില്‍

July 18, 2021 - 5:52 pm

കാബൂള്‍: പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡര്‍ നജീബുല്ല അലിഖേലിന്റെ മകള്‍ 27 കാരി സില്‍സില അലിഖേലിനെ തട്ടികൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഇളയ സഹോദരന് സമ്മാനം വാങ്ങി നാട്ടിലേക്ക് മടങ്ങവെയാണ് അജ്ഞാതസംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ആറുമണിക്കൂറോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷമാണ് സില്‍സിലയെ വിട്ടയച്ചത്. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം തട്ടിക്കൊണ്ടുപോയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ അന്വേഷണവും സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. അംബാസഡര്‍ക്കും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയതായി പോലിസ് അറിയിച്ചു. അതേസമയം, അന്വേഷണം പ്രഖ്യാപിച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ 48 മണിക്കൂറിനകം പ്രതികളെ പിടികൂടാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ടെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *