റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ അനുവാദം നൽകി. ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി.

എ,ബി,ഡി കാറ്റഗറിയിലെ കടകൾ ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി. വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും 13/07/21 ബുധനാഴ്ച തീരുമാനമായി.

ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകൾ ഏതാനും ചില മണിക്കൂറുകൾ മാത്രം തുറക്കാൻ അനുമതി നൽകിയിരുന്ന മുൻ തീരുമാനം താത്കാലികമായി ഇല്ലാതായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *