റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു

July 12, 2021 - 1:55 pm

തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്. 11/07/21 ഞായറാഴ്ചയാണ് സംഭവം.

നിവേദിത മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ഏക മകളാണ് നിവേദിത.

ഞായറാഴ്ച തന്നെ വണ്ട് ശ്വാസനാളത്തില്‍ കുരുങ്ങി ശ്വാസം മുട്ടി കുഞ്ഞ് മരിച്ചിരുന്നു. കാസര്‍ഗോഡ് നുള്ളപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റേയും രജ്ഞിനിയുടേയും മകന്‍ അന്‍വേദാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *