അച്ചന്‍കോവിലാറില്‍ കാട്ടാനയുടെ ജഡം

പത്തനംതിട്ട : കോന്നി വനമേഖലയില്‍ അച്ചന്‍കോവിലാറില്‍ കാട്ടാനയുടെ ജഡം ഒഴുകിയത്തി. കുമ്മണ്ണൂര്‍ വനമേഖലയില്‍ വച്ച്‌ വനപാലകര്‍ നടത്തിയ തെരച്ചിലിലാണ്‌ ജഡം കണ്ടെത്തിയത്‌. വനത്തില്‍ തീരത്തോടടുപ്പിച്ച്‌ ആനയുടെ ജഡം കെട്ടിനിറുത്തി. ആനയുടെ ജഡം ഒഴുകി വരുന്നതായ അഭ്യൂഹം പരന്നിരുന്നു. രണ്ട്‌ ആനക്കുട്ടികളും ഒഴുക്കില്‍ പെട്ടതായി സംശയം ഉണ്ട്‌. വനം വകുപ്പുദ്യാഗസ്ഥര്‍ തെരച്ചില്‍ തുടരുകയാണ്‌. ആനയുടെ പോസറ്റ്‌ മോര്‍ട്ടം ഉള്‍പ്പെടയുളള നടപടികള്‍ 2021 ജൂലൈ 12ന്‌ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →