റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബ്ദമലിനീകരണത്തിന്‌ ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം

July 11, 2021 - 8:38 am

ന്യൂ ഡല്‍ഹി : ദല്‍ഹിയില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന തരത്തില്‍ പുതിയനിയമ ഭേതഗതി. പുതിയ ചട്ടപ്രകാരം നിശ്ചിത സമയത്തിന്‌ ശേഷം വെടിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാം. വാണിജ്യ ജനവാസ കേന്ദ്രങ്ങളില്‍ 1000 രൂപയും നിശബ്ദ മേഖലകളില്‍ 3000രൂപയും ആണ്‌പിഴ.

വിവാഹം ആാരാധന ചടങ്ങുകളില്‍ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കില്‍ സംഘാടകര്‍ക്കതിരെയാവും നടപടി. അവ ജനവാസ കേന്ദ്രങ്ങളിലാണെങ്കില്‍ 10,000രൂപയും നിശബ്ദ മേഖലയിലാണെങ്കില്‍ 20,000രൂപയുമാകും പിഴ. പിഴ ഈടാക്കിയതിന്‌ ശേഷം വീണ്ടും ചട്ടങ്ങള്‍ ലംഘിച്ചാല്‍ 40,000രൂപ പിഴ ഈടാക്കും. വീണ്ടും ലംഘിക്കുകയാണെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴ ഈടാക്കി പ്രദേശം സീല്‍ ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *