റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു

July 11, 2021 - 10:03 am

തൃശൂര്‍: വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. 11/07/21 ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സെന്റ് ഭാര്യ ഏലിയാമ്മ (65) ആണ് മരിച്ചത്. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ ജോബി, ജിഷ, ആംബുലന്‍സ് ഡ്രൈവര്‍ മേജോ ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തില്‍ എത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഏലിയാമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *