റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു

July 10, 2021 - 12:34 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു. അന്‍പൂരിനടുത്ത് വച്ചാണ് കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് വരികയായിരുന്ന തീവണ്ടിയുടെ 16 വാഗണുകള്‍ വെള്ളത്തില്‍ പതിച്ചത്.മധ്യപ്രദേശിലെ കട്നിയിലേക്കുള്ള യാത്രയിലായിരുന്നു തീവണ്ടി. അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ പാളത്തില്‍ വിള്ളലുകളുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. വാഗണുകള്‍ ആഴമില്ലാത്ത നദിയിലാണ് പതിച്ചതെന്നും പറയുന്നു. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *