റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രസിഡന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹെയ്ത്തിയില്‍ തായ്വാന്‍ എംബസിയില്‍ ആക്രമണം

July 10, 2021 - 12:30 pm

പോര്‍ട്ടോ പ്രിന്‍സ്(ഹെയ്തി): പ്രസിഡന്റ് ജോവ്നെല്‍ മോയിസ് കൊല്ലപ്പെട്ടതിനു പിന്നാലെ ഹെയ്തിയിലെ തായ്വാന്‍ എംബസിയില്‍ ആക്രമണം. സംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളെയും അറസ്റ്റ് ചെയ്തതായി അറിയിച്ച തായ്വാന്‍ വിദേശകാര്യമന്ത്രാലയം, പ്രസിഡന്റ് മോയിസിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുമണ്ടായെന്നത് വ്യക്തമാക്കിയിട്ടില്ല.അക്രമികളില്‍നിന്ന് ആയുധങ്ങളും മൊെബെല്‍ഫോണുകളും പാസ്പോര്‍ട്ടുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവരാരാണെന്നോ ആക്രമണത്തിന്റെ ഉദ്ദേശ്യമെന്താണെന്നോ അധികൃതര്‍ വെളിപ്പെടുത്തിയില്ല. മോയിസിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുമണ്ടായെന്നത് അന്വേഷിക്കേണ്ടതു ഹെയ്ത്തി പോലീസാണെന്നും വിദേശകാര്യ വക്താവ് ജോവാന്‍ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണു പ്രസിഡന്റ് ജോവ്നെല്‍ മോയിസ് തലസ്ഥാന നഗരിയിലെ സ്വകാര്യ വസതിയില്‍ വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ഭാര്യ മാര്‍െട്ടെന്‍ മോയിസ് ഫ്ളോറിഡയില്‍ ചികിത്സയിലാണ്.

കോവിഡ് സാഹചര്യത്തില്‍ എംബസി ജീവനക്കാരില്‍ ഭൂരിപക്ഷം പേരും വര്‍ക്ക് ഫ്രം ഹോമിലായിരുന്നു. ഓഫീസ് പരസരത്ത് അജ്ഞാത സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. എംബസി കെട്ടിടത്തിന്റെ ചില വാതിലുകള്‍ക്കും ജനലുകള്‍ക്കും കേടുപാടുണ്ടായതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *