റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐടി ചട്ട ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം: കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീം കോടതി 16നു പരിഗണിക്കും

July 10, 2021 - 12:25 pm

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ ചോദ്യംചെയ്ത് വിവിധ സ്ഥാപനങ്ങളും സംഘടനകളും ഡല്‍ഹി, കേരള, മദ്രാസ്, ബോംബെ ഹൈക്കോടതികളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു വിളിച്ച് ഒന്നിച്ചു കേള്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി 16നു പരിഗണിക്കാനായി മാറ്റി. ആമസോണ്‍ പ്രൈം, നെറ്റ്ഫല്‍ക്സ്, ഹോട്ട്സ്റ്റാര്‍ തുടങ്ങി ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചായിരിക്കും ഈ ഹര്‍ജികളും പരിഗണിക്കുകയെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.ഒരേ വിഷയത്തില്‍ വിവിധ െഹെക്കോടതികള്‍ വ്യത്യസ്ത സമീപനമാണു സ്വീകരിക്കുന്നതെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണു കേന്ദ്രത്തിന്റെ ആവശ്യം ഇതേ വിഷയം പരിഗണിക്കുന്ന പ്രധാന ബെഞ്ചിനു വിടാന്‍ രണ്ടംഗ ബെഞ്ച് തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *