റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: സ്‌ക്വാഡ് പരിശോധന: 65 സ്ഥാപനങ്ങള്‍ക്ക് പിഴ

July 8, 2021 - 11:00 pm

കൊല്ലം: കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 65 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്,  കെ.എസ്.പുരം, ഓച്ചിറ, പന്മന, തേവലക്കര, തെക്കുംഭാഗം, തൊടിയൂര്‍ മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 30 കേസുകളില്‍ പിഴയീടാക്കുകയും 106 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കൊട്ടാരക്കരയിലെ ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുളക്കട, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, വെളിനല്ലൂര്‍   എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 25 കേസുകളില്‍ പിഴ ചുമത്തി. 137 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കൊല്ലത്തെ പരവൂരില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് എം.പ്രിയങ്കയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകളില്‍ നിന്ന് പിഴ ഈടാക്കി. 17 എണ്ണത്തിന് താക്കീത് നല്‍കി. കുന്നത്തൂരിലെ മൈനാഗപ്പള്ളി, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകള്‍ക്ക് പിഴയീടാക്കി. 27 എണ്ണത്തിന് താക്കീത് നല്‍കി. പുനലൂരിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകളില്‍ താക്കീത് നല്‍കി.
പത്തനാപുരത്തെ പിറവന്തൂര്‍, അലിമുക്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു സ്ഥാപനങ്ങള്‍ക്ക്  താക്കീത് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *