റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാം എന്ന് എം.എം മണി ; തീ പാറുമെന്ന് ​ശിവന്‍കുട്ടി; പുതു ചരിത്രമെന്ന്​ കടകംപള്ളി

July 7, 2021 - 1:30 pm

ബ്രസീലിലെ മാറക്കാന സ്റ്റേഡിയം ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിനായി ഒരുങ്ങുകയാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പയുടെ ചരിത്രത്തില്‍ ബ്രസീല്‍ – അര്‍ജന്റീന ഫൈനല്‍

പരസ്പ്പരം വെല്ലുവിളിച്ചും ട്രോളുകളും സ്റ്റാറ്റസ്​ വിഡിയോകളുമായി ആവേശക്കാഴ്ചകളുമൊരുക്കുമ്പോൾ കേരളത്തിലും ആരാധക സ്നേഹം അണപൊട്ടിയൊഴുകുകയാണ്. രാഷ്​ട്രീയ നേതാക്കളും ഒപ്പം കൂടുകയാണ്.

അര്‍ജന്‍റീന ആരാധകനായ മുന്‍ മന്ത്രി എം.എം മണി ‘അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ’ എന്നാണ്​ കൊളംബിയക്കെതിരായ സെമിഫൈനല്‍ വിജയത്തിന്​ ശേഷം ഫേസ്​ബുക്കില്‍ കുറിച്ചത്​.

കോപ്പ അമേരിക്ക ഫൈനലില്‍ തീപാറും.. ബ്രസീല്‍ അര്‍ജന്‍റീനയെ നേരിടും…മണി ആശാനേ മറക്കാനയില്‍ കാണാം’ കടുത്ത ബ്രസീല്‍ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ മറുപടി നല്‍കി.

ഞായറാഴ്ച പുതിയ ഫുട്​ബാള്‍ ചരിത്രം കുറിക്കുമെന്നാണ്​ ​മണിയാശാനെ മെന്‍ഷന്‍ ചെയ്​ത് സ്വപ്​ന​ ഫൈനലിനെ കുറിച്ച്‌​​ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുതിയത്​.

മൂവരുടെയും പോസ്റ്റുകള്‍ക്ക്​ താഴെ ആരാധകര്‍ വാക്​യുദ്ധവും സ്​കോര്‍ പ്രവചനവും തുടങ്ങി കഴിഞ്ഞു. 11/11/2021 ഞായറാഴ്ച രാവിലെ 5.30 നാണ് ചിരവൈരികളുടെ കലാശപോരാട്ടം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *