റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: വിവാദങ്ങളില്‍ കിറ്റെക്‌സ് ഗ്രൂപ്പിനെ പിന്തുണച്ച് ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാമിന്റെ റിപ്പോര്‍ട്ട്. കിറ്റെക്‌സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജു എബ്രഹാമിന്റെ റിപ്പോര്‍ട്ട് . കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറിന്റെ പരാതികളും ആശങ്കകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണത്തില്‍ കിറ്റെക്‌സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കമ്പനിക്ക് മെമ്മോ ലഭിച്ചിട്ടില്ല എന്നാണ് ബിജു എബ്രഹാം കണ്ടെത്തുന്നത്. പരിശോധനാ റിപ്പോര്‍ട്ട് വ്യവസായ-വാണിജ്യ ഡയറക്ടര്‍ക്ക് കൈമാറി.

ഇതിനിടെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 04/07/21 ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എല്‍ഡിഎഫ് ഇപ്പോഴത്തെ നയം തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിനെ ഉയര്‍ത്തികാട്ടിയാണ് പിണറായി വിജയന്റെ ട്വീറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *