കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ അച്ഛൻ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
ഇന്നലെ ഉച്ചയോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മർദ്ദിച്ചതായി സോമൻ പറയുന്നു. മകന്റെ തുടർച്ചയായുള്ള മർദനം മൂലമാണ് കൊലപാതകമെന്നാണ് സോമൻ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. രാത്രി 12 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. കത്തിയെടുത്ത് സോമൻ, സന്തോഷിനെ കുത്തുകയായിരുന്നു.
അയൽവാസികൾ എത്തിയപ്പോൾ കുത്തേറ്റ് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സോമനും സന്തോഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

