റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: നാസിക്കിലെ ഇഗത്പുരില്‍ ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ച് നടന്ന പാര്‍ട്ടിയില്‍ നിന്ന് കൊക്കെയ്നും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. പിടിയിലായവരില്‍ 12 പേര്‍ സ്ത്രീകളും പത്ത് പേര്‍ പുരുഷന്‍മാരുമാണെന്ന് നാസിക് പോലിസ് പറഞ്ഞു. പിടിയിലായ ഒരാള്‍ മുംബൈയിലെ ബിസിനസുകാരനാണ്. 12 പേരില്‍ ആറു പേര്‍ മോഡലുകളും നടികളുമാണ്. രണ്ടുപേര്‍ നൃത്തസംവിധായകരും ഒരാള്‍ ഇറാനിയന്‍ സ്വദേശിയായ മോഡലും മറ്റൊരാള്‍ ബിഗ് ബോസ് മത്സാരാര്‍ഥിയുമാണ്. 22 പേരെയും മെഡിക്കല്‍ പരിശോധന നടത്തിയതായും ഇതിന്റെ മറവില്‍ വേശ്യാവൃത്തി നടന്നതായും പോലിസ് സംശയിക്കുന്നു. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു. 22 പേരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും പോലിസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *