തിരുവനന്തപുരം: തന്റെ ഡോക്ട്രേറ്റ് വ്യാജമാണെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക് ലൈവിലൂടെ 25/06/21 വെള്ളിയാഴ്ച വിശദീകരണം നല്‍കി.
പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ തനിക്ക് ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ ഷാഹിദ തന്റെ പങ്കാളിയുടെ മരണത്തിന് ശേഷം ഡിസ്റ്റന്‍ഡായി ബിരുദം പൂര്‍ത്തിയാക്കി, എംഎ അഡ്മിനിസ്‌ട്രേഷന്‍ പാസായി, ഇപ്പോള്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥിയാണെന്നും പറയുന്നു.
ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അവരോട് ചോദിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമായി ഉണ്ടാവണമെന്നും ഷാഹിദ അഭിപ്രായപ്പെട്ടു.
ഷാഹിദ കമാല്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സര്‍വ്വകലാശാലയില്‍ നിന്നും തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങളില്‍ നിന്നും ഷാഹിദ ബികോം മാത്രമാണ് പഠിച്ചതെന്നുമായിരുന്നു ഒരു ചാനൽ അഭിമുഖത്തിൽ ഉയർന്ന പരാതി.



