റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട കടപ്രയില്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍

June 24, 2021 - 10:33 am

പത്തനംതിട്ട: കോവിഡിന്റെ ജനിതക മാറ്റംവന്ന ഡെല്‍റ്റാപ്ലസ്‌ വകഭേതം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്‌ ഡൗണ്‍ ഏര്‍പ്പെടുത്തി. 24.6.2021 വ്യാഴാഴ്‌ച മുതല്‍ ഒരാഴ്‌ചത്തേക്ക്‌ നിയന്ത്രണം ഏര്‍പ്പെടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഡെല്‍റ്റാപ്ലസ്‌ സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം പാലിച്ചാണ്‌ നിയന്ത്രണം കടുപ്പിച്ചത്‌. എന്നാല്‍ ഡെല്‍റ്റാ പ്ലസ്‌ കണ്ടത്തെയിതിനെ തുടര്‍ന്ന്‌ പ്രദേശത്തെ 67 പേര്‍ക്ക്‌ നടത്തിയ പരിശോധനയില്‍ ആരുടെയും ഫലം പോസിറ്റീവായിരുന്നില്ല. നിലവില്‍ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 26.5 ശതമാനമാണ്‌.

ട്രിപ്പിള്‍ ലോക്കഡൗണ്‍ പ്രാാബല്യത്തിലാവുന്നതോടെ പഞ്ചായത്തിലെ ചെറുവഴികളെല്ലാം അടയ്‌ക്കും .അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്ന കടകള്‍ക്കുമാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുളളു. പരമാവധി ആളുകള്‍ക്ക വാക്‌സിനേഷന്‍ നല്‍കാനുളള നടപടികള്‍ ജില്ലാരണകൂടം മുന്‍ഗണന നല്‍കുന്നുണ്ട് . കേരളം ഉള്‍പ്പടെയുളള മൂന്നുസംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *