റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീര്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരില്‍ പാകിസ്ഥാനിയും

June 22, 2021 - 12:59 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ പാക്‌സിതാനിയെന്ന് പോലിസ്. അസ്രാര്‍ എന്നറിയപ്പെടുന്ന അബ്ദുള്ളയാണ് കൊല്ലപ്പെട്ട ലഷ്‌കറെ കമാന്‍ഡര്‍മാരില്‍ ഒരാളെന്ന് പോലിസ് വ്യക്തമാക്കി.അടുത്തിടെ ജമ്മു കശ്മീരില്‍ കൗണ്‍സിലര്‍മാരെയും സര്‍പാഞ്ചുമാരെയും നാട്ടുകാരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് വിവരം. അസ്രാറിനൊപ്പം മുദാസിര്‍ പണ്ഡിറ്റ്, ഖുര്‍ഷിദ് മിര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരര്‍. മുദാസിര്‍ പണ്ഡിറ്റിനെതിരേ 18 കേസുകള്‍ നിലവിലുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. അറിയിച്ചു. പാക് സ്വദേശി അസ്രാറുമായുള്ള മുദാസിറിന്റെ ബന്ധം തുടങ്ങിയിട്ടു നാളുകളായി. ഖുര്‍ഷീദ് മിറിനെതിരേ ആറ് കേസുകള്‍ നിലവിലുണ്ടെന്നും ഡി.ജി.പി. അറിയിച്ചു. രഹസ്യസന്ദേശത്തെത്തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഇവര്‍ തങ്ങിയ വീട് വളഞ്ഞാണ് ദൗത്യസംഘം മിന്നലാക്രമണം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *