റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

June 14, 2021 - 12:25 pm

സംസ്ഥാനത്ത് വ്യാപക മഴ. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്.

കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. തീരദേശത്തു താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇപ്പോൾ ആന്ധ്രക്കും ഒഡീഷക്കുമിടയിലൂടെ കരയിലേക്ക് കടന്നു. ഇതിന്റെ സ്വാധീനത്തിൽ തെക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും പരക്കെ മഴ കിട്ടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *