റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒറ്റ ഭൂമി ഒറ്റ ആരോഗ്യം: ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ മോദി

June 13, 2021 - 7:04 am

ദില്ലി: ഒറ്റ ഭൂമി ഒറ്റ ആരോഗ്യം എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്ന നിര്‍ദ്ദശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ്‌ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ്‌ പ്രധാന മന്ത്രി ഈ നിര്‍ദ്ദേശം ഉന്നയിച്ചത്‌. . ലോക രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോവിഡ്‌ രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങളോട്‌ പ്രധാനമന്ത്രി നന്ദി അറിയിച്ചു. വാക്‌സിന്‍ നിര്‍മാണത്തിനുളള അസംസ്‌കൃത വസ്‌തുക്കള്‍ തുറന്ന വിതരണ ശൃംഗലയില്‍ ലഭ്യമായാല്‍ ഇന്ത്യ പോലുളള രാജ്യങ്ങളില്‍ ഉദ്‌പ്പാദനം വര്‍ദ്ധിക്കുമെന്ന മോദിയുടെ അഭിപ്രായത്തിന്‌ പിന്തുണ ലഭിച്ചു.

കോവിഡ്‌ പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ച പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ജനുവരി- മെയ്‌ മാസക്കാലയളവില്‍ കോവിഡ്‌ ബാധിച്ച് ഇന്ത്യയില്‍ രണ്ടുലക്ഷം ആളുകളാണ്‌ മരിച്ചത്‌. യു.എസ്‌ കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സിലണ്ടറുകള്‍ അടക്കം നല്‍കി ഇന്ത്യയെ കോവിഡ്‌ പോരാട്ടത്തില്‍ സഹായിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *