റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേയില്‍ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി

June 10, 2021 - 3:11 pm

ന്യൂ ഡല്‍ഹി: ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയ വിനിമയത്തിനുമായി റെയില്‍വേയ്‌ക്ക്‌ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 700 MHz ഫ്രീക്വന്‍സി ബാന്റില്‍ 5MHzസ്‌പെക്ട്രം റെയില്‍വേക്ക്‌ അനുവദിക്കാനാണ്‌ തീരുമാനമായത്‌. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും, സുരക്ഷാ സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. പുതിയ സ്‌പെക്ട്രം ഉപയോഗിച്ച്‌ പാതകളില്‍ മൊബൈല്‍ ട്രെയിന്‍ റോഡിയോ കമ്യൂണിക്കേഷനിലൂടെ ആശയവിനിമയം സാധ്യമാക്കാനാണ്‌ റെയില്‍വേ വിഭാവനം ചെയ്‌തിട്ടുളളത്‌.

സുരക്ഷിതവും വിശ്വസനീയവുമായ ശബ്ദ, വീഡിയോ വിവരങ്ങളിലൂടെ ആശയ വിനിമയ സേവനങ്ങള്‍ നല്‍കുക എന്നതാണ്‌ റെയില്‍വേ ലക്ഷ്യമിടുന്നത്‌. ലോക്കോ പൈലറ്റും ഗാര്‍ഡുകളും തമ്മില്‍ തടസമില്ലാത ആശയവിനിമയം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. സിഗ്നല്‍ സംവിധാനവും മാറും. കോച്ചുകളില്‍ ഉള്‍പ്പടെ സിസി ടിവി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കാനും ഇതുവഴി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പിക്കാനും കഴിയും. പദ്ധതിക്കായി ഏകദേശം 25,000കോടി രൂപയിലേറെ ചെലവ്‌ വരുമെന്നാണ്‌ കണക്കാക്കുന്നത്‌. അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഇതുവരെ ഒപ്‌റ്റിക്കല്‍ ഫൈബറാണ്‌ റെയില്‍വേ ഉപയോഗിച്ചിുന്നത്‌. ആധുനിക സ്‌പെക്ട്രം റെയില്‍വേയ്‌ക്ക്‌ റേഡിയോ ആശയവിനിമയം സാധ്യമാക്കും. ഇത്‌ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും റെയില്‍വേയെ മാറ്റി മറിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ്‌ ജാവേദ്‌കര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *