റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരണത്തിനു കീഴടങ്ങിയ കോവിഡ് പോരാളിയുടെ ബന്ധുവിന് 50 ലക്ഷം രൂപ ധനസഹായം നൽകി റൂർക്കേല സ്റ്റീൽ പ്ലാന്റ് മാനേജുമെന്റും ജീവനക്കാരും

June 7, 2021 - 12:18 pm

റൂർക്കേല: കോവിഡ് മൂലം മരണപ്പെട്ട ആരോഗ്യ പ്രവർത്തകയുടെ ബന്ധുവിന് 50 ലക്ഷം രൂപ ധനസഹായം നൽകി റൂർക്കേല സ്റ്റീൽ പ്ലാന്റ് മാനേജുമെന്റും ജീവനക്കാരും.

റൂർക്കേലയിലെ ഇസ്പത് ജനറൽ ആശുപത്രിയിലെ രണ്ടാം വർഷ ശസ്ത്രക്രിയാ വിദ്യാർത്ഥിയായ 29 കാരി പ്രിയശ്രി മിശ്ര 2020 സെപ്റ്റംബറിലാണ് അണുബാധയ്ക്ക് കീഴടങ്ങിയത്.

മരണമടഞ്ഞൂവെങ്കിലും പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജിന് കീഴിലുള്ള മെഡിക്കൽ ഓഫീസർമാർക്ക് ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ പ്രിയശ്രി മിശ്രയുടെ കുടുംബത്തിന് ലഭിച്ചിരുന്നില്ല.

ഇതേ തുടർന്നാണ് റൂർക്കേല സ്റ്റീൽ പ്ലാന്റ് മാനേജ്‌മെന്റും ജീവനക്കാരും യുവതിയുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ചത്. 50 ലക്ഷം രൂപയുടെ ചെക്ക് യുവതിയുടെ കുടുംബത്തിന് കൈമാറാൻ തീരുമാനിച്ചതായി ആർ‌എസ്‌പി പിആർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *