റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

40 വയസിന്‌ മുകളിലുളള മുഴുവന്‍പേര്‍ക്കും ജൂലൈ 15നകം വാക്‌സിന്‍

June 6, 2021 - 10:10 am

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 40 വയസിന്‌ മുകളിലുളള എല്ലാവര്‍ക്കും ജൂലാ യ്‌ 15നകം ആദ്യ ഡോസ്‌ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. കോവിഡ്‌ അവലോഹന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌. 40 വയസിന്‌ മുകളിലുളള 50 ലക്ഷത്തോളം പേരാണ്‌ ഇനിയും ആദ്യ ഡോസ്‌ വാക്‌സിന്‍ സ്വീകരിക്കാനുളളത്‌. ഈ മാസം സംസ്ഥാനത്തിന്‌ 38 ലക്ഷം ഡോസ്‌ വാക്‌സിന്‍ ലഭിക്കും.

കോവിഡ്‌ മൂന്നാം തരംഗത്തെ നേരിടാനുളള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ വകുപ്പുകളോടും നിര്‍ദ്ദേശിച്ചു. എല്ലാവകുപ്പുകളും കൈകോര്‍ത്ത്‌ പൊതുജന പിന്തുണയോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ബ്രേക്ക്‌ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്റെ ഫലങ്ങള്‍ ആഴ്‌ചതോറും വിശകലനം ചെയ്യും. മാനസിക വൈകല്യമുളളവരെയും ഇനിയും വാക്‌സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരേയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെടുത്തും. കൂടുതല്‍ ആളുകള്‍ ഒരുമിച്ച്‌ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെയുളളവരെ തുടര്‍ച്ചയായി കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യും .ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക്‌ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *