റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്: ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും

June 6, 2021 - 10:01 am

ന്യൂഡൽഹി: ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും. മത്സരങ്ങൾ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റാനാണ് സാധ്യത. ഇന്ത്യയിലെ കോവിഡ് -19 സാഹചര്യം കാരണം ലോകകപ്പിന്റെ കാര്യത്തിൽ സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഐസിസിയോട് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്.

ഇന്ത്യയിൽ മത്സരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ പകരം മത്സരം നടത്താനുള്ള വേദിയായി യുഎഇയെ നേരത്തേതന്നെ പരിഗണിച്ചിരുന്നു. ഇതിനൊപ്പം ഒമാൻ തലസ്ഥാനമായ മസ്‌കറ്റിനെ നാലാമത്തെ വേദിയായി ഉൾപ്പെടുത്താനാണ് ഐസിസി ശ്രമം. അബുദാബി, ദുബായ്, ഷാർജ എന്നിവയാണ് യുഎഇയിലെ മൂന്ന് വേദികൾ.

16 ടീമുകളുടെ മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകൾക്കായി മസ്‌കറ്റിനെ കൂടി പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഐപിഎല്ലിനു ശേഷം മൂന്ന് യു‌എഇ മൈതാനങ്ങളും ലോകപ്പിനായി സജ്ജമാക്കാൻ ഇതിനാൽ സമയം ലഭിക്കുമെന്നും ഐസിസിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *