റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് പ്രതിരോധം: കേന്ദ്രത്തെ വിമര്‍ശിച്ച് അമര്‍ത്യ സെന്‍

June 6, 2021 - 10:14 am

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യ സെന്‍. കൊവിഡ് വ്യാപനം കുറക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍, കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റിന് വേണ്ടി ശ്രമിക്കുകയാണെന്ന് അമര്‍ത്യ സെന്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ നാല് ലക്ഷം കടക്കുകയും പ്രതിദിന മരണം 4,500 കടക്കുന്ന സാഹചര്യത്തിലുമാണ് അമര്‍ത്യ സെന്നിന്റെ വിമര്‍ശനം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാതെ സംഭവിക്കുന്ന മരണങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിജയത്തിന് മുമ്പേ പ്രമുഖരുടെ വിജയാഘോഷ പ്രഖ്യാപനം പ്രതിസന്ധിക്ക് കാരണമാക്കി. സര്‍ക്കാരിലെ ആശയക്കുഴപ്പം മൂലം പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. നല്ലത് ചെയ്താല്‍ അതിനുള്ള പ്രതിഫലം ലഭിക്കുമെന്നും എന്നാല്‍ പ്രതിഫലം ചോദിക്കുന്നത് നല്ല പ്രവൃത്തിയല്ലെന്നും സെന്‍ വ്യക്തമാക്കി. ഇത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *