ആലപ്പുഴ: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എം.ബി.എ കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്ര അലുമിനി അസോസിയേഷനും, ഇ.ഡി ക്ലബ്ബുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ ഉന്നത ബിസിനസ്സ് പ്രൊഫഷണലുകളുമായി സംവദിക്കുന്നതിനായി ബിസിനസ്സ് ടാക്കത്തോണ്‍ 2021 സംഘടിപ്പിക്കുന്നു. ജൂൺ നാല് മുതൽ 13 വരെയുള്ള ഈ സംവാദ പരിപാടിയുടെ മുഖ്യ ലക്ഷ്യം ബിസിനസ്സിന്റെ വിവിധ മേഖലകളിൽ നടക്കുന്ന ന്യൂതന പ്രവണതകളെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
കേപ്പ് ഡയറക്ടർ ഡോ. ആർ ശശികുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഐ.എം.റ്റി ഡയറക്ടർ ഡോ. പ്രശാന്ത് എ.കെ, കേരളാ യൂണിവേഴ്സിറ്റി മാനേജ് മെന്റ് വിഭാഗം മേധാവി ഡോ.കെ.എസ് ചന്ദ്രശേഖർ, ബഹറിൻ ബെൽ മാർക്ക് കമ്പനിയുടെ ജനറൽ മാനേജർ എം.കെ ഗണേഷ് കുമാർ, ഐ.എം.റ്റി ലക്ചറർ ആർ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുക്കും. എം.ബി .എ ഒരു കരിയറായി തിരഞ്ഞെടുക്കാൻ താത്പര്യമുള്ളവർക്ക് മെഗാ ഓൺലൈൻ ഇവന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8590599431, 7022 383484 .



