റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് : നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ പ്രധാനമന്ത്രി

May 27, 2021 - 10:13 am

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ട്‌ നേരിടേണ്ടിവന്നഏറ്റവും വലിയ ദുരന്തമാണ്‌ കോവിഡെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധപൂര്‍ണിമയോടനുബന്ധിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്‌യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉള്‍പ്പടെ ലോകമാകെ കോവിഡ്‌ പ്രതിസന്ധിയിലാണെന്ന്‌ അദ്ദേഹം അഭിപ്രയപ്പെട്ടു. കോവിഡിന്‌ മുമ്പും കോവിഡിന്‌ ശേഷവുമെന്ന്‌ ലോകം ഈ സമയത്തെ വിലയിരുത്തും.

ജാഗ്രതയോടെ മുന്നോട്ടു പോകണം. കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ്‌ വാക്‌സിനുളളത്‌. കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച ശാസ്‌ത്രജ്ഞരേയും കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന മുന്‍ നിര പോരാളികളേയും ആരോഗ്യ പ്രവര്‍ത്തകരേയും നന്ദിയോടെ സ്‌മരിക്കുന്നതായും അദ്ദേഹം പറഞ്ഞു സാദ്ധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്‌. മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ അദ്ദേഹം ആദരാജ്ഞലി അര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *