റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന്‌ ഫെയ്‌സ്‌ബുക്ക്‌, വാട്‌സാപ്‌ എന്നിവക്ക്‌ സര്‍ക്കാര്‍ നല്‍കിയ കാലവധി അവസാനിക്കാനിരിക്കെ നിര്‍ണായക തീരുമാനവുമായി ഫെയ്‌സ്‌ ബുക്ക്‌. സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങളുമായി യോജിച്ചുപോകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഫെയ്സ്‌ ബുക്ക്‌ പ്രസ്‌താവനയില്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടല്‍ വേണ്ട ചില വിഷയങ്ങളില്‍ ആഴത്തില്‍ ചര്‍ച്ച ആവശ്യമാണെന്നും ഫെയ്‌സ്‌ ബുക്ക് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്‌തു.

ഐടി നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ സുക്ഷിതമായും സ്വതന്ത്രമായും പ്രകടിപ്പിക്കാനുളള ഇടമായിത്തന്നെ നിലകൊളളുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ം ഫെയ്‌സബുക്ക്‌ വ്യക്തമാക്കി. ഇന്ത്യയില്‍ നടപ്പിലാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന്‌ 2021 ഫെബ്രുവരിയിലാണ്‌ ഇലക്ട്രോണിക്ക്‌സ്‌ ആന്റ് ഇന്‍ഫര്‍മേഷന്‍സ്‌ മന്ത്രാലയം സമൂഹ മാധ്യമങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. സമയ പരിധി മെയ്‌ 25ന്‌ അവസാനിക്കും.

സമൂഹ മാധ്യമങ്ങള്‍ക്ക്‌ ഇന്ത്യയില്‍ നിന്ന്‌ കംപപ്ലയിന്‍സ്‌ ഓഫീസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്ക്‌ പോസറ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും .സമൂഹ മാധ്യമങ്ങള്‍ക്കു പുറമേ ഒഡിഡി പ്ലാറ്റ്‌ ഫോമുുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *