റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപ് ബിജെപിയില്‍ കൂട്ടരാജി

May 26, 2021 - 9:31 am

മിനിക്കോയ്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് എം മുത്തുക്കോയ, ബി ഷുക്കൂര്‍, പിപി മുഹമ്മദ് ഹാഷിം, എംഐ മൊഹമ്മദ്, പിപി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്‌സല്‍, എന്‍ റമീസ് തുടങ്ങിയ നേതാക്കളാണ് 25/05/21 ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചത്.

ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ് ഇവര്‍ രാജി കത്ത് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമായത് കൊണ്ട് രാജി സമര്‍പ്പിക്കുന്നുയെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *