റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന്‌ മത്സ്യ ബന്ധന വളളങ്ങള്‍ അപകടത്തില്‍ പെട്ടു .മൂന്നുപേരെ കാണാതായി

May 26, 2021 - 8:43 am

തിരുവനന്തപുരം : പൂന്തുറയില്‍ നിന്ന്‌ മത്സ്യ ബന്ധനത്തിന്‌ പോയ മൂന്നുവളളങ്ങള്‍ അപകടത്തില്‍പെട്ടു. കടല്‍ ക്ഷോഭമുണ്ടായപ്പോള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ വളളങ്ങള്‍ അടുപ്പിക്കാന്‍ ശ്രമിക്കവെയാണ്‌ അപകടമുണ്ടായത്‌. ഒരുവളളം പൂര്‍ണമായി നശിച്ചു. ആറുമത്സ്യ തൊഴിലാളികളാണ്‌ വളളത്തിലുണ്ടായിരുന്നതെന്നാണ്‌ പ്രഥമിക വിവരം.

വളളത്തിലുണ്ടായിരുന്നവരില്‍ മൂന്നുപേരെ കോസ്‌റ്റ്ഗാര്‍ഡ്‌ കരക്കെത്തിച്ചു. മൂന്നുപേരെ കാണാതായിട്ടുണ്ട്‌. പൂന്തുറ സ്വദേശികളായ ഡെന്നിസണ്‍, ഡാര്‍വിന്‍, വലിയ തുറ സ്വദേശി സുരേഷ്‌ എന്നിവരെയാണ് കരയിലെത്തിച്ചത്‌. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *