റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: 25/05/21 ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,96,427 പുതിയ കോവിഡ് കേസുകൾ. ഏപ്രിൽ 14ന് ശേഷം രാജ്യത്ത് ആദ്യമായാണ് പ്രതിദിന കോവിഡ് കേസ് രണ്ടുലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ 24 മണിക്കൂറിനിടയിൽ 3,511 പേർ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231 പേർ രോഗബാധിതരായി മരിച്ചു. നിലവിൽ 25,86,782 സജീവകേസുകളാണ് ഇന്ത്യയിലുളളത്.

രാജ്യത്തെ പുതിയ കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ രണ്ടുമാസങ്ങളിലാണ്. ഏപ്രിൽ-മെയ് മാസങ്ങളിലായി 1,47,99,539 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇക്കാലയളവിൽ 43.6 ലക്ഷം കോവിഡ് രോഗികൾ രോഗമുക്തിനേടി. ഇതുവരെ 19,85,38,999 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുളളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *