റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വിറ്ററും ബിജെപിയും നേർക്കുനേർ ; ബി.ജെ.പി ഐ.ടി സെല്‍ തലവന്റെ ട്വീറ്റ് കൃത്രിമമെന്ന് ലേബല്‍ ചെയ്ത് ട്വിറ്റര്‍

May 21, 2021 - 12:45 pm

ന്യൂഡല്‍ഹി: ബിജെപി ഐ ടി സെൽ മേധാവി പങ്കുവച്ച രേഖകൾക്ക് ‘കൃത്രിമം ‘ എന്ന ലേബൽ പതിച്ച് ട്വിറ്റർ.പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ സംപിത് പത്ര പങ്കുവെച്ച രേഖകളാണ് കൃത്രിമമാണെന്ന് 20/05/21 വ്യാഴാഴ്ച ട്വിറ്റര്‍ അടയാളപ്പെടുത്തിയത്.

വ്യാജമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ കൃത്രിമം എന്ന ലേബല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം. നേരത്തെ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നുവെന്നായിരുന്നു സംപിത് പത്രയുടെ ആരോപണം. ടൂള്‍കിറ്റ് തയാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്നും സംപിത് പത്ര ആരോപിച്ചിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സെന്‍ട്രല്‍ വിസ്തയുടെയും പേരില്‍ മോദിയെ വിമര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നുവെന്ന് പത്ര ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഗവേഷണ വിഭാഗം പുറത്തിറക്കിയ രേഖകളാണെന്ന് വ്യക്തമാക്കി സംപിത് പത്ര രേഖകള്‍ പുറത്തുവിടുകയായിരുന്നു.

മോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ടൂള്‍ കിറ്റെന്നായിരുന്നു വിമര്‍ശനം. മഹാമാരിയുടെ സമയത്ത് അവസരം മുതലെടുത്ത് മോദിയുടെ പ്രതിച്ഛായ തകര്‍ക്കലാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യമെന്നായിരുന്നു ട്വീറ്റ്. കൊവിഡിന്റെ വകഭേദത്തെ മോദിയെന്ന് വിളിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായും പത്ര ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *