റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

May 15, 2021 - 11:12 am

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് സര്‍ക്കാര്‍ 14/05/21 വെള്ളിയാഴ്ച ഉത്തരവിറക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌കിന് 3.90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്‌പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്‌കിന് 80 രൂപ, ഓക്‌സിജന്‍ മാസ്‌കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് 1500 രൂപ. എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *