റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

May 14, 2021 - 9:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത ഇടങ്ങളില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 16ന് ശേഷം ഈ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.14/05/21 വെളളിയാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വെളളിയാഴ്ച 34,694 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *