റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി

May 14, 2021 - 4:41 pm

കൊച്ചി: സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. ഉടൻ മറുപടി നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന് വേണ്ട വാക്സിൻ മുഴുവൻ ലഭ്യമാക്കാനാവുമോ എന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി 14/05/21 വെള്ളിയാഴ്ച പറഞ്ഞു.

എന്നാൽ വിതരണം നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി ആണ് തീരുമാനം എടുക്കേണ്ടതെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്.

കേരളത്തിന് കിട്ടിയ വാക്സിൻ ഡോസുകൾ വളരെ കുറവാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിന് അനുവദിക്കപ്പെട്ട വാക്സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *