റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: സംസ്ഥാനത്ത്  കോവിഡ് വ്യാപനം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളില്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും ആരോഗ്യ പ്രശ്‌നങ്ങളും അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിന് ഇടുക്കി ജില്ലയില്‍ പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സാമൂഹ്യനീതി വകുപ്പ് വയോജന കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലഘട്ടത്തില്‍ വയോജനങ്ങള്‍ നേരിടുന്ന ശാരീരിക മാനസീക പിരിമുറുക്കങ്ങള്‍ക്ക് ടെലികൗണ്‍സിലിംഗ് മുഖേന ആശ്വാസമേകുകയാണ് കോള്‍സെന്ററിന്റെ ഉദ്ദേശ്യം.

കോള്‍സെന്ററിനോട്  ചേര്‍ന്ന് വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന വയോജനങ്ങളെ സഹായിക്കുന്നതിനാണ് വാക്‌സിനേഷന്‍ സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോവിഡ് കോള്‍സെന്റര്‍, വാക്‌സിനേഷന്‍ സഹായ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ബന്ധപ്പെടുന്നതിനുളള ഫോണ്‍ നമ്പര്‍- 04862 296349.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *