റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

May 11, 2021 - 11:13 am

തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11/05/21 ചൊവ്വാഴ്ച രാവിലെ ആണ് അന്ത്യം. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.

09/05/21 ഞായറാഴ്ച കടുത്ത പനിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. രാവിലെ 9.35നായിരുന്നു മരണം.

1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖമനയാണ് മാടമ്പ്. മാടമ്പ് സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു. കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ പാദശ്രീ ഗുരുവുമാണ്‌ ഗുരുക്കന്മാര്‍. പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *